Sunday, December 22, 2024
GULFLATEST NEWS

ജോ ബൈഡന്‍ സൗദിയില്‍; വന്‍ സ്വീകരണം നല്‍കി സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ബൈഡൻ നേരെ ജിദ്ദയിലെ അൽ സലാം പാലസിലേക്കാണ് പോയത്. ബൈഡന് ഊഷ്മളമായ സ്വീകരണമാണ് കിരീടാവകാശി നൽകിയത്. തുടർന്ന് സൽമാൻ രാജാവുമായും കിരീടാവകാശിയുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി.

സന്ദർശനവുമായി ബന്ധപ്പെട്ട അജണ്ടയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. സൗദി സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസൈദ് ബിൻ മുഹമ്മദ് അൽ ഐബാൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.