Saturday, December 21, 2024
LATEST NEWSSPORTS

മിന്നും ഫോമില്‍ ജെമിമ; ടി20 റാങ്കിങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് മുന്നേറി. ബാറ്റര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ താരം ഇടം നേടി. ഏഷ്യാ കപ്പിൽ എട്ടാം സ്ഥാനത്താണ് ജെമിമ ഫിനിഷ് ചെയ്തത്.

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 75 റൺസാണ് ജെമിമ നേടിയത്. യുഎഇക്കെതിരെ 76 റൺസും നേടി. 641 റേറ്റിംഗ് പോയിന്‍റുകളാണ് താരം നേടിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെമിമയുടെ നേട്ടം.

ഇതോടെ ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരാണ് യഥാക്രമം മൂന്നും ഏഴും സ്ഥാനങ്ങളിൽ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പതിമൂന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ പട്ടികയിൽ ഹർമൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.