ടരാഞ്ചുല നെബുലയുടെ അതിമനോഹര ചിത്രം പകര്‍ത്തി ജെയിംസ് വെബ്
നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഇഷ്ട മേഖലയായ 30 ഡൊറാഡസ് എന്ന് വിളിക്കുന്ന നെബുലയുടെ അതിമനോഹര ചിത്രം പകര്‍ത്തി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി. നക്ഷത്ര രൂപീകരണം ശക്തമായി നടക്കുന്ന ഈ നെബുലയിൽ പ്രധാനമായും കാണപ്പെടുന്ന പൊടിപടലങ്ങള്‍ കാരണം ഇത് ടരാഞ്ചുല നെബുല എന്നും വിളിക്കപ്പെടുന്നുണ്ട്.
നക്ഷത്ര രൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ താരാഗണം. ജെയിംസ് വെബ്ബ് ദൂരദർശിനി കൂടുതൽ വ്യക്തതയോടെയാണ് ടരാഞ്ചുല നെബുലയുടെ ചിത്രം പകർത്തിയത്. നെബുലയുടെ വാതകത്തിന്റെയും പൊടിപടലങ്ങളുടെയും സംയോജനവും വെബ്ബ് വ്യക്തമായി പകര്‍ത്തി.
ഭൂമിയില്‍ നിന്ന് 1,61,000 പ്രകാശ വര്‍ഷം അകലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ നക്ഷത്ര രൂപീകരണ മേഖലകളിലൊന്നായ ലാര്‍ജ് മഗെല്ലനിക് ക്ലൗഡ് ഗാലക്‌സിയിലാണ് ടരാഞ്ചുല നെബുല സ്ഥിതി ചെയ്യുന്നത്.