Tuesday, December 17, 2024
LATEST NEWSTECHNOLOGY

‘രാവിലെ എഴുന്നേറ്റയുടനെ വയറിൽ ശക്തമായ ഇടി കിട്ടുന്നത് പോലെ’; സക്കർബർഗ്

മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തലവനാണ് അദ്ദേഹം. സാങ്കേതികവിദ്യാ രംഗത്തെ ഒരു സെലിബ്രിറ്റിയും ആഗോളതലത്തിൽ അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളും ആയിരുന്നിട്ടും, തന്‍റെ സോഷ്യൽ മീഡിയ കരിയർ വളരെ കഠിനമാണെന്ന് സുക്കർബർഗ് പറയുന്നു.

മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ചീഫ് എക്‌സിക്യൂട്ടീവായി എല്ലാ ദിവസവും ഉണരുന്നത് വയറ്റിൽ ശക്തമായ ഇടികിട്ടുന്നതിന് തുല്യമാണെന്ന് മാർക്ക് സക്കർബർഗ് പറയുന്നു. ‘രാവിലെ എഴുന്നേറ്റ് ഫോണിലേക്ക് നോക്കിയാൽ, ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ കുമിഞ്ഞുകൂടിയതായി കാണാം, എന്നാൽ, അവയിൽ കൂടുതലും, അത്ര നല്ല സന്ദേശങ്ങളായിരിക്കില്ല. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ വയറ്റിൽ ആരെങ്കിലും വന്ന് ഇടിക്കുന്നത് പോലെയാണ് അത് അനുഭവപ്പെടുക’. ജോ റോഗന്റെ പോഡ്കാസ്റ്റിലാണ് വെളിപ്പെടുത്തൽ.

സർഫിംഗ് അല്ലെങ്കിൽ വിവിധ ആയോധനകലകൾ പോലുള്ള ശാരീരിക പ്രവർത്തനങ്ങൾക്കായി താൻ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.