Saturday, January 24, 2026
LATEST NEWSSPORTS

പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തത് ഷാഹിദ് അഫ്രീദി കാരണം; മുഹമ്മദ് ഹഫീസ്

പാകിസ്താനെതിരായ ടി20 പരമ്പരകളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ അധികം കളിപ്പിക്കാത്തതിന് കാരണം ഷാഹിദ് അഫ്രീദിയെന്ന് മുൻ പാക് താരം മുഹമ്മദ് ഹഫീസ്. 2014ലെ ഏഷ്യാ കപ്പ് മത്സരത്തിൽ അശ്വിൻ എറിഞ്ഞ അവസാന ഓവറിൽ ഷാഹിദ് അഫ്രീദി തുടർച്ചയായി രണ്ട് സിക്സറുകൾ നേടി ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഹഫീസിന്‍റെ പരാമർശം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പാകിസ്ഥാൻ ടെലിവിഷൻ ചാനലായ പിടിവിയിലെ പാനൽ ചർച്ചയിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ചത്. തന്‍റെ ട്വിറ്റർ ഹാൻഡിലിലും അദ്ദേഹം ഇതേ പരാമർശം പങ്കുവെച്ചു.