Tuesday, March 11, 2025
LATEST NEWS

കാര്‍ഷിക രംഗത്തെ ബിസിനസ് ശക്തമാക്കാൻ സൂപ്പര്‍ആപ്പുമായി ഐടിസി

കാര്‍ഷിക ബിസിനസ് വര്‍ധിപ്പിക്കാൻ പുതിയ നീക്കവുമായി ഐടിസി ലിമിറ്റഡ്. ഇതിനായി സൂപ്പര്‍ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കര്‍ഷകരെ ലക്ഷ്യം വച്ചുള്ള സൂപ്പര്‍ആപ്പ്, ഐടിസി എംഎഎആർഎസ് എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലായി ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ വിഭാഗങ്ങളിലെ 40,000 കര്‍ഷകരെ ഉള്‍പ്പെടുത്തി 200 കര്‍ഷക ഉല്‍പ്പാദക സംഘടനകളുമായി ചേർന്ന് ആപ്പ് പൈലറ്റ് ചെയ്യുന്നുണ്ട്. ഐടിസി സിഎംഡി സഞ്ജീവ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.