Monday, December 30, 2024
HEALTHLATEST NEWS

പൊതുഗതാഗതത്തിൽ ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഇറ്റലി

ഇറ്റലി: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ ഇനി പൊതുഗതാഗതത്തിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

ട്രെയിനുകളിലും ബസുകളിലും ഫെറികളിലും മാസ്ക് ധരിക്കണമെന്നുള്ള വെള്ളിയാഴ്ച കാലാവധി അവസാനിക്കുന്ന ഉത്തരവ് പുതുക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, ഈ നിയന്ത്രണം ആശുപത്രികളിലും കെയർ ഹോമുകളിലും തുടരും. 2020 ന്‍റെ തുടക്കം മുതൽ കോവിഡ് -19 മൂലം 1,77,000 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലി, പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ്.