Friday, January 17, 2025
LATEST NEWSTECHNOLOGY

ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്; രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ജോലി വിടുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്. മികച്ച യുവ ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോർട്ട്. 2025ഓടെ 2 ദശലക്ഷം ജീവനക്കാർ ഐ ടി രംഗം വിടുമെന്നാണ് റിപ്പോർട്ട്.

കോവിഡ് കാലത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതോടെ പലരും ഓഫിസിൽ എത്താൻ മടിക്കുന്നു. കൂടാതെ ഒരേ സമയം പല കമ്പനികൾക്ക് ജോലി ചെയ്യുന്ന പ്രവണതയും വർധിക്കുന്നുണ്ട്.

ജീവനക്കാർ മൂൺ ലൈറ്റിംഗ് ചെയ്യുന്നതിനെതിരെ പ്രമുഖ കമ്പനികൾ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് കമ്പനികൾക്ക് ജോലി ചെയ്യുന്നത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.