Saturday, January 18, 2025
LATEST NEWSSPORTS

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു ?

വിരാട് കോഹ്ലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോർട്ട്. ദീർഘകാലമായി മോശം ഫോമിലുള്ള കോഹ്ലി വിശ്രമം എടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് കമന്‍റേറ്റർമാരും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. എന്നാൽ ഇപ്പോൾ കോഹ്ലി വിശ്രമം എടുക്കാൻ തയ്യാറാണെന്നാണ് സൂചന. കുടുംബസമേതം താരം ഇംഗ്ലണ്ടിൽ താമസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം അദ്ദേഹം ലണ്ടനിൽ തന്നെ തുടരാനാണ് സാധ്യത. ഇന്ന് പരമ്പരയിലെ അവസാന മത്സരമാണ്. വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ടീമിൽ കോഹ്ലിയെ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ സീനിയർ താരങ്ങൾക്കും ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചപ്പോൾ കോഹ്ലിക്കും ബുംറയ്ക്കും ടി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുന്ന കോഹ്ലി ഓഗസ്റ്റ് 1 മുതൽ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോശം ഫോമിൽ തന്നെ പിന്തുണച്ച പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്‍റെ ട്വീറ്റിന് കോഹ്ലി നന്ദി പറഞ്ഞു. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ ട്വീറ്റ് ഷെയർ ചെയ്യുന്നുണ്ട്.