Monday, March 10, 2025
LATEST NEWSTECHNOLOGY

ഇൻസ്റ്റഗ്രാമിന് 3000 കോടിയിലധികം പിഴയിട്ട് അയർലൻഡ്

അയർലൻഡ്: മെറ്റായുടെ കീഴിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം കൗമാരക്കാരായ കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായി വ്യാപക പരാതി. ഈ സോഷ്യൽ മീഡിയ ആപ്പ് കുട്ടികളിൽ വിഷാദത്തിനും ആത്മഹത്യാ പ്രവണതകൾക്കും കാരണമാകുമെന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാമിന് പുതിയ തിരിച്ചടി വന്നിരിക്കുന്നത് ഭീമൻ പിഴയുടെ രൂപത്തിലാണ്.

ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷന് അയർലൻഡ് 405 ദശലക്ഷം യൂറോ (32,000 കോടിയിലധികം രൂപ) പിഴ ചുമത്തി. ഇൻസ്റ്റയിൽ ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും പ്രസിദ്ധീകരിക്കുന്നതുൾപ്പെടെ കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനാണ് നടപടി.

ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനാണ് പിഴ ചുമത്തിയത്. യൂറോപ്യൻ യൂണിയന്‍റെ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) പ്രകാരം ചുമത്തുന്ന രണ്ടാമത്തെ ഉയർന്ന പിഴ കൂടിയാണിത്. ഐറിഷ് ഡി.പി.സി പിഴ ചുമത്തുന്ന മൂന്നാമത്തെ മെറ്റാ കമ്പനി കൂടിയാണ് ഇൻസ്റ്റഗ്രാം.