Saturday, January 18, 2025
LATEST NEWSTECHNOLOGY

ചാര്‍ജറില്ലാതെ ഐഫോൺ; ആപ്പിളിന് 24 ലക്ഷം ഡോളര്‍ പിഴയിട്ട് ബ്രസീല്‍

ബ്രസീല്‍: ചാർജർ ഇല്ലാതെ ഐഫോണുകൾ വിൽക്കുന്നതിന് ബ്രസീൽ വിലക്കേർപ്പെടുത്തി. ഇത്തരത്തിൽ വിൽപന നടത്തിയതിന് ആപ്പിൾ കമ്പനിക്ക് 24 ലക്ഷം ഡോളർ(ഏകദേശം 19 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തി. വിവേചനപരമായ പ്രവർത്തിയെന്ന് ആരോപിച്ച അധികൃതർ ചാർജറുകൾ ഉള്ളവയടക്കം എല്ലാ ഐഫോണുകളുടെയും വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു.

ഐഫോൺ 12, ഐഫോൺ 13 എന്നിവയ്ക്കൊപ്പം ചാർജറുകൾ ആപ്പിൾ വാഗ്ദാനം ചെയ്യുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയൻ സർക്കാർ നടപടിയെടുത്തത്. ബ്രസീലിയൻ സർക്കാർ ഡിസംബർ മുതൽ ആപ്പിളിനെതിരെ അന്വേഷണം നടത്തിവരികയാണ്.