Saturday, January 24, 2026
LATEST NEWSSPORTS

ഐഒഎ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഐഒഎ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. 215 അത്‌ലറ്റുകളും 107 കളിക്കാരും ഉൾപ്പെടെ 322 പേരാണ് സംഘത്തിലുള്ളത്. ഈ വർഷത്തെ ഗെയിംസിനായി ഏറ്റവും ശക്തമായ സംഘത്തെ അയയ്ക്കുകയാണെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.

ഒളിമ്പിക് ജേതാക്കളായ നീരജ് ചോപ്ര, പിവി സിന്ധു, മീരാബായ് ചാനു, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്‌റംഗ് പുനിയ, രവികുമാര്‍ ദഹിയ എന്നിവര്‍ക്കൊപ്പം മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പംഗല്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.