സ്വകാര്യ ഇക്വിറ്റി ഫണ്ടിന് തുടക്കം കുറിച്ച് ഇന്‍ഗയും ടിഐഎച്ച് സിംഗപ്പൂരും
കൊച്ചി: ഇന്ത്യയിലെ ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കാൻ ഇന്‍ഗ വെഞ്ച്വേഴ്സും ടിഐഎച്ച് സിംഗപ്പൂരും സംയുക്തമായി 1250 ദശലക്ഷം രൂപയുടെ ഇക്കം ടിഐഎച്ച് എമര്‍ജിങ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് സ്വകാര്യ ഇക്വിറ്റി പദ്ധതി ആരംഭിച്ചു. പദ്ധതിയിൽ സ്പോൺസർമാരും പങ്കാളികളും 250 ദശലക്ഷം രൂപ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ശക്തമായ പ്രവർത്തന ശേഷിയും നിർദ്ദിഷ്ട മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉയർന്നുവരുന്ന ഇടത്തരം കമ്പനികൾക്ക് വളർച്ചയ്ക്കുള്ള മൂലധനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഗ സ്ഥാപകൻ ജി എസ് ഗണേഷ് പറഞ്ഞു.
മിഡ്ക്യാപ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇന്‍ഗയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടിഐഎച്ചിൽ നിന്നുള്ള അലൻ വാങ് പറഞ്ഞു. “ഇന്‍ഗയുടെ വിപുലമായ സാന്നിധ്യം ഞങ്ങൾക്ക് മികച്ച നിക്ഷേപ അവസരങ്ങൾ നൽകുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.