Friday, July 11, 2025
LATEST NEWSTECHNOLOGY

വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങൾ നൽകിയില്ല; ട്വിറ്റർ ഏറ്റെടുക്കില്ലെന്ന് മസ്ക്

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാത്തതിനാൽ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. മസ്കിന്റെ പ്രസ്താവന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമാണ് ഇലോൺ മസ്ക്.