Monday, December 23, 2024
LATEST NEWSSPORTS

ഇന്ത്യയുടെ സെൽവ പി. തിരുമാരന് ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി

കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി. 17 കാരനായ സെൽവ 16.15 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം കരസ്ഥാനമാക്കിയത്. ജമൈക്കയുടെ ജയ്ഡൻ ഹിബർട്ട് 17.27 മീറ്റർ ചാടിയാണ് സ്വർണം കരസ്ഥമാക്കിയത്‌.