Thursday, January 23, 2025
LATEST NEWS

ഇന്ത്യയുടെ കരുതൽ ധന​ശേഖരം ഇടിഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. വിദേശനാണ്യ ശേഖരം ഇപ്പോൾ രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നത്. നിലവിൽ 80 രൂപക്ക് മുകളിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്.

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 6.687 ബില്യൺ ഡോളർ ഇടിഞ്ഞ് 564.053 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കരുതൽ ശേഖരം 2.238 ബില്യൺ ഡോളർ ഇടിഞ്ഞ് 570.74 ബില്യൺ ഡോളറിലെത്തിയിരുന്നു. രാജ്യത്തെ സ്വർണ്ണ ശേഖരത്തിലും ഇടിവുണ്ടായി.

സ്വർണ്ണ ശേഖരം 704 മില്യൺ ഡോളർ ഇടിഞ്ഞ് 39.914 ഡോളറിലെത്തി. ഐഎംഎഫിലെ രാജ്യത്തിന്‍റെ കരുതൽ ധനശേഖരം 58 മില്യൺ ഡോളർ ഇടിഞ്ഞ് 4.936 ബില്യണിലേക്ക് എത്തി.