Sunday, January 5, 2025
LATEST NEWSTECHNOLOGY

ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് അതിന്‍റെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി. ക്രാഫ്റ്റ് രൂപകൽപ്പന ചെയ്തത് ആറ് മാസത്തെ ദൗത്യത്തിനായിരുന്നു.
എന്നാൽ, ചുവന്ന ഗ്രഹത്തിലേക്കുള്ള ‘മംഗൾയാൻ’ ദൗത്യത്തിന്‍റെ കൂടുതൽ പദ്ധതികൾ ഇതുവരെ ഉറപ്പിച്ചിട്ടില്ല.

ദേശീയ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ (മോം).

2013 നവംബർ 5-ന് വിക്ഷേപിച്ച പേടകം 2014 സെപ്റ്റംബർ 24-ന് അതിന്റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചിരുന്നു.