Thursday, January 23, 2025
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യൻ ലീഡ് 300 കടന്നു

ബർമ്മിങാം: ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യയുടെ ലീഡ് 300 കടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 209 റൺസിന് ഏഴ് വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജ (10), മുഹമ്മദ് ഷമി (1) എന്നിവരാണ് ക്രീസിൽ. 341 റൺസ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഋഷഭ് പന്ത് (86 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പെടെ 56) ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്ക് ശേഷം രണ്ടാം ഇന്നിംഗ്സിലും അർധസെഞ്ചുറി നേടി.

ചേതേശ്വർ പുജാരയുടെ (168 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 66) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സ്റ്റുവർട്ട് ബ്രോഡിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ ബാക്ക്‌വേഡ് പോയിന്റിൽ അലെക്സ് ലീസിനു ക്യാച്ച് നൽകിയായിരുന്നു പൂജാരയുടെ പുറത്താകൽ.