Sunday, December 22, 2024
LATEST NEWSSPORTS

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി. ഫൈനലിൽ ഹംഗറിയുടെ സലാൻ പെക് ലറെയാണ് തോമർ തോൽപ്പിച്ചത്. 16-12 എന്ന സ്കോറിനാണ് ഇന്ത്യൻ താരം വിജയിച്ചത്. യോഗ്യതാ റൗണ്ടിൽ 593 പോയിന്‍റുമായി തോമർ ഒന്നാമതെത്തി. ഫൈനലിലും ആ ഗുണം പുറത്തെടുക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു.

ഈ ഇനത്തിൽ ഹംഗറിയുടെ ഇസ്ത്വാൻ വെങ്കലം നേടി. ഇതേ ഇനത്തിൽ മത്സരിച്ച ഇന്ത്യയുടെ ചെയിൻ സിംഗ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐശ്വരി പ്രതാപ് സിംഗ് തോമർ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.