Wednesday, December 18, 2024
LATEST NEWSSPORTS

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ന്‍ വിരമിച്ചു

ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കരുണ ജെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 36-ാം വയസ്സിൽ കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യക്കായി 5 ടെസ്റ്റുകളും 44 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചു. 2005ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു കരുണ. 2005 മുതൽ 2014 വരെ കരുണ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. 

2005 ലോകകപ്പ് ഫൈനലിലെത്തിയ ടീമിലെ പ്രധാനിയായിരുന്ന കരുണ ജെയ്ൻ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.