Monday, December 23, 2024
LATEST NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകൾ

പല്ലെക്കീല്‍: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. ബാറ്റിങിലും ബൗളിങിലും ഇന്ത്യൻ വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 173 റൺസിന് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ 25.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 174 റൺസിന് വിജയം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. 

ഓപ്പണർമാരായ സ്മൃതി മന്ദാന (83 പന്തിൽ പുറത്താകാതെ 94), ഷഫാലി വർമ്മ (71 പന്തിൽ പുറത്താകാതെ 71) എന്നിവർ അർധസെഞ്ചുറി നേടി. സ്മൃതി 11 ഫോറും ഒരു സിക്സും പറത്തിയപ്പോൾ ഷഫാലി നാലു ഫോറും ഒരു സിക്സും പറത്തി.