Friday, January 17, 2025
GULFLATEST NEWSNational

ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലേക്ക്

ദോഹ: ദ്വിദിന ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ദോഹയിലെത്തും.

നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഖത്തറിലെ പ്രമുഖ ഇന്ത്യൻ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം ഇന്ത്യൻ പ്രവാസികളെയും അദ്ദേഹം അഭിസംബോധന ചെയ്യും. സൗഹൃദപരവും ഉഭയകക്ഷിപരവുമായ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഗാബോണും സെനഗലും സന്ദർശിച്ച ശേഷമായിരിക്കും അദ്ദേഹം ഖത്തറിലെത്തുക.