Sunday, January 25, 2026
LATEST NEWSSPORTS

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയർ സീസൺ അവസാനം വരെ സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറാജ് ടീമിനായി മൂന്ന് മത്സരങ്ങൾ കളിക്കും. നിലവിൽ സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് സിറാജ്.

സിംബാബ്‍വേ പരമ്പര ഓഗസ്റ്റ് 22ന് അവസാനിക്കും. സെപ്റ്റംബർ 12നാണ് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം. സോമർസെറ്റ് ആണ് എതിരാളികൾ. കൃണാൽ പാണ്ഡ്യയും ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ അംഗമാണ്.

ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്) എന്നീ ഇന്ത്യൻ താരങ്ങൾ സിറാജിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കുന്നത്.