ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു
ഫ്രഞ്ച് ഗയന: ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നാണ് വിക്ഷേപണം നടന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാറിംഗ് ദൗത്യമായിരുന്നു ഇത്.
ഈ വിക്ഷേപണം ഏരിയൻ സ്പേസിൻറെ മറ്റൊരു സാധാരണ ദൗത്യമാണെങ്കിൽ അത് ഇന്ത്യൻ ബഹിരാകാശ മേഖലയുടെ ഒരു പുതിയ അധ്യായത്തിൻ്റെ തുടക്കമാണ്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാർ ഉപഗ്രഹ ദൗത്യത്തിൻ്റെ വിജയം ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം മറ്റൊരു നേട്ടമാണ്.