Sunday, January 25, 2026
LATEST NEWSSPORTS

ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ സൂചന നൽകി

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിലക്ക് നേരിടാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി.

“ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് വിലക്ക് ലഭിക്കരുതെന്നും ഞാൻ കരുതുന്നു, കാരണം ഇത് രാജ്യത്തിന് മാത്രമല്ല, എന്നെ സംബന്ധിച്ചിടത്തോളവും ഒരു ദുരന്തമായിരിക്കും, എനിക്ക് ഇപ്പോൾ 37 വയസ്സായി, ഞാൻ എന്റെ അവസാന മത്സരങ്ങൾ കളിക്കുകയാണ് അദ്ദേഹം പറഞ്ഞു.