Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എ.ഐ.എഫ്.എഫ് ജ്യോത്സനെ നിയമിച്ചെന്ന വാർത്തകൾ വിവാദമാകുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.

ഏപ്രിൽ 1 മുതൽ ജൂണ്‍ 30 വരെയാണ് കരാർ . കരാർ പ്രകാരം മൂന്ന് ഗഡുക്കളായാണ് പണം നൽകുക. ഏപ്രിൽ 21, മെയ് 15, ജൂൺ 15 തീയതികളിൽ 24 ലക്ഷം രൂപ നൽകും. സംഭവം പുറത്തറിഞ്ഞതോടെ ജൂണിൽ ലഭിക്കേണ്ട തുക നൽകിയിരുന്നില്ല. 

മൂന്ന് തവണയാണ് ഇവർ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തിയത്. വാർത്ത പുറത്തു വന്നതോടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വിമർശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്.