ഇന്ത്യൻ ഫുട്ബോൾ ടീമും ബ്ലാസ്റ്റേഴ്സും നേർക്കുനേർ; കൊച്ചിയിൽ സൗഹൃദമത്സരം
കൊച്ചി: സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ദേശീയ ടീം കേരളത്തിൽ പരിശീലന ക്യാമ്പ് നടത്തുമെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഒമ്പതാം സീസൺ ഒക്ടോബർ ആറിന് ആരംഭിക്കാനിരിക്കെ, ബ്ലാസ്റ്റേഴ്സിനു മികച്ച പ്രീ സീസൺ മത്സരപരിചയമാകും ദേശീയ ടീമിനെതിരായ പോരാട്ടം.