Saturday, January 24, 2026
LATEST NEWSSPORTS

ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയും അര്‍ജുന്‍ ഹൊയ്‌സാലയും വിവാഹിതരാകുന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകാൻ ഒരുങ്ങുന്നു. ക്രിക്കറ്റ് താരം അർജുൻ ഹൊയ്സാലയാണ് വരൻ. കർണാടക രഞ്ജി ടീമിലെ അംഗമാണ് അർജുൻ. കർണാടക പ്രീമിയർ ലീഗിൽ വിവിധ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹാഭ്യര്‍ത്ഥനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “അവൾ സമ്മതം അറിയിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അർജുൻ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സെപ്റ്റംബർ 18ന് ബെംഗളൂരുവിലാണ് വിവാഹ നിശ്ചയം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. കോവിഡ് ബാധിച്ച് വേദയുടെ അമ്മയും സഹോദരിയും മരണമടഞ്ഞിരുന്നു.