Tuesday, December 17, 2024
LATEST NEWSSPORTS

ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത്; ഗംഭീര സ്വീകരണവുമായി ആരാധകർ

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശം ആളിക്കത്തിക്കാനാണ് ഇന്ത്യൻ ടീം തലസ്ഥാനത്ത് എത്തിയത്. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിലാണ് ഇന്ത്യൻ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ചേർന്ന് ടീമിന് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. സ്വീകരണത്തിനിടെ സഞ്ജു സാംസണിന് ജയ് വിളികളുമായി ആരാധകർ എത്തി.

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20യിലെ തകർപ്പൻ ജയത്തിനും പരമ്പര വിജയത്തിനും ശേഷമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയത്. കോവളത്തെ റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീം താമസിക്കുന്നത്.

ജൂണ് 28ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം. ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ സംഘം തിരുവനന്തപുരത്ത് എത്തിയത്. ദക്ഷിണാഫ്രിക്കൻ ടീമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചു. തുടർന്ന് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്ക് പോയി.