2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വാഹന ഘടക വ്യവസായത്തിൽ 23% വളർച്ച
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വാഹന ഘടക വ്യവസായം 23 ശതമാനം വളർച്ച കൈവരിച്ചതായി ഓട്ടോമോട്ടീവ് കോമ്പോണന്‍റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസിഎംഎ) അറിയിച്ചു. രാജ്യത്തെ വാഹന ഘടക വ്യവസായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4.2 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വിറ്റുവരവ് രേഖപ്പെടുത്തിയതായും കമ്പനി അവകാശപ്പെട്ടു.