Thursday, December 19, 2024
LATEST NEWS

ഇന്ത്യാബുള്‍സ് കടപ്പത്ര വില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കും

കൊച്ചി: ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് കടപ്പത്ര വിൽപ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്രങ്ങളുടെ വിൽപ്പന ആരംഭിച്ചു. സെപ്റ്റംബർ 22 വരെ ഇത് വാങ്ങാം. 1,000 രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിന് പ്രതിവർഷം 8.33 ശതമാനം മുതൽ 9.55 ശതമാനം വരെ വാർഷിക വരുമാനം ലഭിക്കും.

24 മാസം, 36 മാസം, 60 മാസം എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്‍റെ എഎ / സ്റ്റേബിൾ റേറ്റിംഗുകളും ഐസിആർഎ ലിമിറ്റഡിന്‍റെ എഎ / സ്റ്റേബിൾ റേറ്റിംഗുകളും കടപ്പത്രത്തിലുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇ, എൻഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.