Sunday, January 5, 2025
LATEST NEWSSPORTS

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ 10 റൺസിനു വിജയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ 149/8; നോർത്താംപ്ടൺ: 19.3 ഓവറിൽ 139 ഓൾ ഔട്ടായി.

ഹർഷൽ പട്ടേൽ അർധസെഞ്ചുറിയും (36 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 54) 3.3 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ ജോഷ് കോബാണ് തകർത്തത്. സഞ്ജു സാംസൺ (0) ആണ് വിക്കറ്റിൻ മുന്നിൽ കുടുങ്ങിയത്. രാഹുൽ ത്രിപാഠി (11 പന്തിൽ 7), സൂര്യകുമാര്യാദവ് (3 പന്തിൽ 0) എന്നിവരാണ് സ്കോർ ബോർഡിൽ 8 റൺസ് മാത്രം വിട്ടുകൊടുത്തത്.