Wednesday, January 22, 2025
LATEST NEWSSPORTS

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യ സ്വർണം നേടി. മിക്സഡ് ടീം ഇനത്തിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷും തുഷാർ മാനെയും സ്വർണം നേടി. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡി സ്വർണം നേടിയത്. ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.

സീനിയർ വിഭാഗത്തിൽ തുഷാറിന്‍റെ ആദ്യ സ്വർണമാണിത്. മെഹുലിയുടേതാണ് രണ്ടാമത്തെ സ്വർണം. നേരത്തെ കാഠ്മണ്ഡുവിൽ നടന്ന 2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ മെഹുലി സ്വർണ്ണ മെഡൽ നേടിയിരുന്നു.