Tuesday, January 7, 2025
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 237 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 221 റൺസ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി കെ.എൽ രാഹുലും(57) സൂര്യകുമാർ യാദവും(61) അർധസെഞ്ചുറികൾ നേടി. വിരാട് കോഹ്ലി 49 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം കാണാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് മില്ലർ 107 റൺസ് നേടിയിരുന്നു.

ഈ മത്സരത്തിനിടെ ഏറ്റവും കുറവ് പന്തുകളിൽ 1000 ടി-20 റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു. 573 പന്തുകളിലാണ് സൂര്യ 1000 റൺസ് നേടിയത്. അതെ സമയം ടി-20 യിൽ 11000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് കോഹ്‌ലിയും സ്വന്തമാക്കി.