Tuesday, December 17, 2024
LATEST NEWS

ഇന്ത്യ മാന്ദ്യത്തിലേക്ക് കടക്കില്ല: കേന്ദ്ര ധനമന്ത്രി

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. വസ്തുതകൾ മനസിലാക്കാതെയുള്ള ആരോപണങ്ങളാണിതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ മെച്ചപ്പെട്ട നിലയിലാണ്.

‘മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു പ്രശ്നവുമില്ല. അതിവേഗം വളരുന്ന വിപണികളിലൊന്നാണ് നമ്മുടേത്. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന ചോദ്യം അപ്രസക്തമാണ്. ബ്ലൂംബെർഗ് സർവേ പ്രകാരം ഇന്ത്യയിൽ മാന്ദ്യത്തിന് സാധ്യതയില്ലെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് വിലക്കയറ്റം ഉണ്ടെന്നത് ഒരു പുകമറയാണ്. വാസ്തവത്തിൽ, അതിൽ കൂടുതൽ രാഷ്ട്രീയ വശങ്ങളുണ്ട്,” ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി മറുപടി നല്‍കി.