Wednesday, January 22, 2025
LATEST NEWSSPORTS

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍, സിംബാബ്‌വെയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഹരാരെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ബാറ്റിങ് തകര്‍ച്ച. സിംബാബ്‌വെയ്ക്ക് 31 റൺസിന് നാല് വിക്കറ്റ് നഷ്ടമായി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണെ ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രദ്ധേയനായ ദീപക് ചഹർ ഈ മത്സരത്തിൽ കളിക്കില്ല.

ദീപക് ചഹറിന് പകരം ശാര്‍ദൂല്‍ ഠാക്കൂർ ടീമിലെത്തി. ആദ്യ ഏകദിനത്തിൽ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചാൽ പരമ്പര വിജയം ഉറപ്പാണ്.