ഇന്ത്യ – വെസ്റ്റ് വിന്‍ഡീസ് മത്സരം; വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും
പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയത്തോടെ പരമ്പര തൂത്തുവാരാനാണ് വിൻഡീസ് ശ്രമിക്കുന്നത്. പ്രസീദ് കൃഷ്ണയ്ക്ക് പകരം ആവേശ് ഖാന് ഇന്ത്യ അവസരം നൽകി. താരത്തിന്റെ ഇന്ത്യക്കായുള്ള ഏകദിന അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ പോരാട്ടം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു ടീമിലെ സ്ഥാനം നിലനിര്‍ത്തി.