ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമ്പൂർണ വിജയം നേടാൻ ഇന്ത്യ ഇന്നു 3–ാം മത്സരത്തിനിറങ്ങും. നിലവിൽ ഓരോ മത്സരം ജയിച്ചു നിൽക്കുകയാണ് ഇരുടീമുകളും. ഉച്ചയ്ക്ക് 1.30ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരത്തിനു തുടക്കം. മഴ ഭീഷണിയുണ്ട്.
ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാന്റെ ഫോമിന്റെ കാര്യത്തിൽ ഇന്ത്യ വലിയ ആശങ്കയിലാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 17 റൺസാണ് ധവാൻ നേടിയത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും വലിയ സ്കോർ നേടിയിട്ടില്ല. എന്നാൽ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും മികച്ച ഫോം മധ്യനിരയിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ മുഹമ്മദ് സിറാജിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.