ഇന്ത്യ-പാക് ട്വന്റി 20 ലോകകപ്പ് മത്സര ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു
ദുബായ്: ഓസ്ട്രേലിയയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പിനുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി ഐസിസി അറിയിച്ചു. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ അധിക സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകൾ പോലും വിറ്റുപോയതായി ഐസിസി അറിയിച്ചു. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുപോയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്‍റിനുള്ള 500,000 ടിക്കറ്റുകൾ ഇതിനകം വിറ്റതായി ഐസിസി അറിയിച്ചു. 82 രാജ്യങ്ങളിൽ നിന്നുള്ളവർ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.