Saturday, January 18, 2025
LATEST NEWSSPORTS

ഇന്ത്യ- ഇംഗ്ലണ്ട് പോര് ആവേശാന്ത്യത്തിലേക്ക്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി അവസാനിച്ചു. ഒരു ദിവസം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 119 റൺസ് കൂടി വേണം. 378 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന നിലയിലാണ്.

ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യൻ പാളയത്തിലേക്ക് മടങ്ങി. ഇരുവരും ചേർന്ന് സ്കോർബോർഡിൽ 150 റൺസ് കൂട്ടിച്ചേർത്തു. 

റൂട്ട് 112 പന്തിൽ 9 ഫോറുകളുടെ അകമ്പടിയോടെ 76 റൺസ് നേടിയപ്പോൾ ബെയർസ്റ്റോ 87 പന്തിൽ എട്ട് ഫോറിന്‍റെയും ഒരു സിക്സിന്‍റെയും അകമ്പടിയോടെ 72 റൺസ് നേടി. ഇന്ന് തുടക്കം തന്നെ ഇരുവരേയും മടക്കിയാല്‍ ഒരുപക്ഷേ ഇന്ത്യക്ക് ജയ സാധ്യതയുണ്ട്. ഇന്ന് ജയിച്ചാൽ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിന് അവസരം ലഭിക്കും. ബെന്‍ സ്റ്റോക്‌സ് ബാറ്റിങിന് ഇറങ്ങാനുണ്ട് എന്നതും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യമാണ്.