Wednesday, December 4, 2024
LATEST NEWSSPORTS

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ടീമിലെ പോരായ്മകളും കുറവുകളും പരിഹരിക്കാനുള്ള അവസരമാണ് ഈ പരമ്പര. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ മൂന്നു മത്സര ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്.

സെഞ്ച്വറി വരൾച്ചയ്ക്ക് വിരാമമിട്ട് മുൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാകും. പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കിൽ നിന്ന് മോചിതരായി ടീമിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്‌മെന്റിൻ്റെ ആശയക്കുഴപ്പം.