Sunday, December 22, 2024
LATEST NEWSSPORTS

ഇം​ഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യ; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ട് : ഇന്ത്യൻ പേസർമാർ ഉജ്ജ്വലമായ പന്തുകളാൽ നിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം പേസർമാരുടെ പ്രകടനത്തിലൂടെ സാധൂകരിക്കപ്പെട്ടു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പവലിയനിലേക്ക് മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിര ഒന്നൊന്നായി മടങ്ങി. ജേസൺ റോയി, ജോ റൂട്ട്, ബെൻ സ്റ്റോക്സ് എന്നീ താരങ്ങൾ റൊണ്ണൊന്നുമെടുക്കാതെ പുറത്തായി. 7.2 ഓവറിൽ നിന്ന് 19 റൺസ് വഴങ്ങിയാണ് ബുംറ ആറ് ഇം​ഗ്ലീഷ് ബൗളർമാരെ പുറത്താക്കിയത്. ഷമി മൂന്നും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.