Tuesday, December 24, 2024
LATEST NEWSSPORTS

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പര; ”ഫൈനൽ” പോരാട്ടം ഇന്ന്

ബാംഗ്ലൂർ : ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനൽ ഇന്ന് വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നടക്കും. നല്ല മഴയുള്ള ബാംഗ്ലൂരിലും കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. ഇരുടീമുകളും രണ്ട് മത്സരങ്ങൾ ജയിച്ചതോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിൽ അവസാന മത്സരം കളിക്കാനുള്ള പരിശീലനത്തിലാണ്.

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇതുവരെ ഒരു ടീമും അഞ്ച് മത്സരങ്ങളുടെ പരമ്പര ജയിച്ചിട്ടില്ലാത്തതിനാൽ പന്തും കൂട്ടരും ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നതാണ്.

കാർത്തിക്, പാണ്ഡ്യ, ഇഷാൻ കിഷൻ എന്നിവരെക്കൂടാതെ പല ബാറ്റ്സ്മാൻമാരും ഫോമിലല്ലെങ്കിലും ടീമിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ്.