Friday, January 17, 2025
LATEST NEWSSPORTS

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ഒരിടവേളയ്ക്ക് ശേഷം ദിനേശ് കാർത്തിക്കും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി.

അതേസമയം, മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. ബാറ്റിങ് നിരയിലെ കരുത്തനായ എയ്ഡന്‍ മാര്‍ക്രമിന് കോവിഡ്-19 സ്ഥിരീകരിച്ചു.