Wednesday, January 22, 2025
LATEST NEWSSPORTS

തിളങ്ങി ഇന്ത്യ ; വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് വിജയിച്ചു. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 311 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്സർ പട്ടേലിന്‍റെ തകർപ്പൻ ബാറ്റിങിലൂടെ രണ്ട് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 311/6, ഇന്ത്യ 49.4 ഓവറിൽ 312/8.

നാലാം വിക്കറ്റിൽ സഞ്ജു സാംസണും ശ്രേയസ് അയ്യരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ (63), സഞ്ജു സാംസൺ (54), അക്ഷർ പട്ടേൽ (35) പന്ത് (64) എന്നിവരുടെ മികവിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഗിൽ 43 റൺസും ദീപക് ഹൂഡ 33 റൺസും നേടി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, കെയ്ൽ മേയർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഷായ് ഹോപ്പിന്‍റെ സെഞ്ച്വറിയാണ് വിൻഡീസിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. നിക്കോളാസ് പുരാനാണ് (74) ടോപ് സ്കോറർ. ഷാർദുൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനത്തിൽ 3 റൺസിനായിരുന്നു ഇന്ത്യ ജയിച്ചത്.