Friday, January 17, 2025
HEALTHLATEST NEWS

ഇന്ത്യയിൽ 14,917 പുതിയ കോവിഡ് -19 കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,917 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് -19 കേസുകൾ 1,16,861 ൽ നിന്ന് 1,17,508 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

32 പേർ മരിച്ചതോടെ മരണസംഖ്യ 5,27,069 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.52 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.65 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4,42,68,381 ആയി ഉയർന്നു.