ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,830 പുതിയ കോവിഡ്-19 കേസുകൾ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 14,830 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,159 പേർ രോഗമുക്തി നേടി. ആകെ 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 1,47,512 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമാണ്. രാജ്യത്ത് ഇതുവരെ ആകെ 2,02,50,57,717 കോവിഡ് -19 വാക്സിൻ ഡോസുകളിൽ 30,42,476 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 വാക്സിനേഷന്‍റെ വേഗത ത്വരിതപ്പെടുത്താനും അത് രാജ്യത്തുടനീളം വ്യാപിപ്പിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2021 ജനുവരി 16 നാണ് രാജ്യവ്യാപകമായി കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചത്. കോവിഡ് -19 വാക്സിനേഷന്‍റെ സാർവത്രികവൽക്കരണത്തിന്‍റെ പുതിയ ഘട്ടം 2021 ജൂൺ 21 ന് ആരംഭിച്ചു.