Tuesday, December 17, 2024
GULFLATEST NEWS

ഇന്ത്യ കയറ്റുമതി കുറച്ചു ; യുഎഇയിൽ അരിവില കൂടും

അബുദാബി: ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയതും നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചതും ഗൾഫിൽ 20% വില വർദ്ധനവിന് കാരണമാകും.

നിലവിലെ സ്റ്റോക്ക് തീരുന്നതോടെ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ഉൽപാദനത്തിലെ ഗണ്യമായ ഇടിവാണ് കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.