Friday, January 17, 2025
LATEST NEWSSPORTS

ഏഷ്യാകപ്പിനൊരുങ്ങി ഇന്ത്യയും പാകിസ്ഥാനും; വൈറലായി ബാബർ-കോഹ്ലി ഹസ്തദാന വീഡിയോ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഈ മാസം 28നാണ് ആരംഭിക്കുക. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ഇരു ടീമുകളും ഇതിനകം തന്നെ യുഎഇയിൽ എത്തിക്കഴിഞ്ഞു. ഇതിനിടെ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിലുള്ള ഹസ്തദാനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബി.സി.സി.ഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതേസമയം, ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം യുഎഇയിലേക്ക് പോകാനിരിക്കെയാണ് ദ്രാവിഡിന് കോവിഡ്-19 ബാധിച്ചത്. ഇതോടെ താരം ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ല. പകരം ഇന്ത്യയുടെ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ യുഎഇയിലേക്ക് തിരിക്കും.

സിംബാബ്വെ പര്യടനത്തിലും ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഏഷ്യാ കപ്പ് കണക്കിലെടുത്ത് ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനാൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പരിശീലിപ്പിച്ചത്.