Thursday, January 16, 2025
LATEST NEWSSPORTS

ടി20 റാങ്കിങിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തോടെ ടി20 റാങ്കിങ് ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ കുതിപ്പ്.

268 റേറ്റിംഗ് പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്‍റിന്‍റെ വ്യത്യാസം. 261 പോയിന്‍റുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ജയിച്ചപ്പോൾ ഇംഗ്ലണ്ട് പാകിസ്ഥാനോട് നേരിയ മാർജിനിൽ തോറ്റത് റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. ഇംഗ്ലണ്ടിനെ 3 റൺസിനാണ് പാകിസ്ഥാൻ തോൽപ്പിച്ചത്. 

ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാൻ നാലാം സ്ഥാനത്തും ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തും ഓസ്ട്രേലിയ ആറാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് ഏഴാം സ്ഥാനത്തുമാണ്. ഇന്ത്യയോട് തോറ്റതോടെ ആറാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഒരു റേറ്റിംഗ് പോയിന്‍റ് നഷ്ടമായി. നിലവിൽ 250 പോയിന്‍റാണ് അവർക്കുള്ളത്.